Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muddy Water

വേ​ന​ലി​ല്‍ കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട നാ​ട്ടു​കാ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് ചെ​ളി​വെ​ള്ളം

കോ​ഴി​ക്കോ​ട്: ക​ടു​ത്ത വേ​ന​ലി​ല്‍ കു​ടി​വെ​ള്ള ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട നാ​ട്ടു​കാ​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് ചെ​ളി​വെ​ള്ള​മെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

ഇ​തി​നി​ടെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ന്ധ​നാ​ര്‍​കാ​വ് ഭാ​ഗ​ത്ത് താ​മ​സി​ക്ക​ന്ന​വ​ര്‍​ക്കാ​ണ് ചെ​ളി​വെ​ള്ളം വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ച്ച​ത്. ബ​ക്ക​റ്റു​ക​ളി​ലും ക​ന്നാ​സു​ക​ളി​ലു​മാ​യി വെ​ള്ളം ശേ​ഖ​രി​ച്ച നാ​ട്ടു​കാ​ര്‍ ക​ല​ക്കു​നി​റ​ഞ്ഞ ചെ​ളി​വെ​ള്ള​മാ​ണ് ക​ണ്ട​ത്. ഇ​തോ​ടെ അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ വ്യാ​പ​ക​മാ​യ പ​രാ​തി​യും പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നു.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം​മൂ​ലം ക​ഴി​ഞ്ഞ ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഒ​രു ന​ഴ്സ് മ​രി​ച്ചി​രു​ന്നു. ഇ​ത്ര​യും ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി ചെ​ളി​വെ​ള്ളം ന​ല്‍​കി​യ​തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Latest News

Corehub Up